തിങ്കളാഴ്‌ച, ഒക്‌ടോബർ 19, 2009

ഇനി, നിന്നിഷ്ട്ടം..!

മറ്റുള്ളവരിലേക്ക്,
ഞാന്‍ നടന്നടുത്തത്
നിന്‍റെചിരിയിലൂടെ..!

നിന്‍റെ കോപം
എനിക്ക്,
എന്നിലേക്കുള്ള
പാതയാണ്..!

ബുധനാഴ്‌ച, ഒക്‌ടോബർ 14, 2009

ഹാര്യം / ഹാരകം = ഹരണഫലം

സൌഹൃദം ഒരിക്കലും
ഒരു കണക്കെടുപ്പല്ല,എങ്കിലും
എന്‍റെയും നിന്‍റെയും
സൌഹ്ര്ദങ്ങള്‍ ഹരിക്കപ്പെടുമ്പോള്‍ ,
ഹരണഫലം ശൂന്യമാകതിരിക്കട്ടെ..

സന്തോഷങ്ങള്‍ ഹാര്യവും
സഔഹ്ര്ദനൊമ്പരങ്ങള്‍ ഹാരകവുമാകുന്നിടത് ,
ഹാര്യം ഏറിയും ,
ഹാരകം കുറഞ്ഞുമിരിക്കട്ടെ...!

ചൊവ്വാഴ്ച, ഒക്‌ടോബർ 13, 2009

പാഴ്കനവുകലെന്കിലും..

ഞാന്‍ കാത്തിരിക്കുകയാണ്...
നിന്‍റെ ഇടം കയ്യില്ന്റ്റെ
വലതുകരം അഭയം കാണുന്ന നാള്‍
നീയെന്ന ഉള്ക്കരുതുമായ്‌
സ്വയമെരിയുന്ന ചിതയില്‍നിന്നു
ഫീനിക്സായി മാറുവാന്‍..

എനിക്കും നിനക്കുമിടയിലെ
നമ്മുടെ പിറവിയില്‍
ജീവിത വീഥിയിലെ കനലുകള്‍
എരിഞ്ഞടങ്ങുന്നത് കാണുവാന്‍,
ഞാന്‍ കാത്തിരിക്കുകയാണ്...